വലിയ ഡയറ്റ് ഒന്നും നോക്കേണ്ട; കഞ്ഞിവെള്ളം കുടിക്കാൻ റെഡി ആണോ?, ഈസിയായി ശരീരഭാരം കുറയ്‌ക്കാം

ബൂസ്റ്റും ഹോർലിക്സും ബോൺവീറ്റയുമൊക്കെ ഇരിക്കുമ്പോൾ കഞ്ഞിവെള്ളമൊക്കെ ആര് മൈഡ് ചെയ്യാനാണ്? കുറച്ചു ഉപ്പും മോരും ചേർത്ത് ഒരു ഗ്ലാസ് കഞ്ഞിവെള്ളം കുടിച്ചാൽ ഒരു ദിവസം മുഴുവൻ ഊർജ്ജത്തോടെ നിൽക്കാം. ചോറ് വാർത്ത് കഴിഞ്ഞാൽ അധികമാകുന്ന വെള്ളം മികച്ച ഊർജ്ജത്തിന്റെ ഉടവിടമാണ്. മാത്രമല്ല പ്രതിരോധ ശേഷി കൂട്ടാനും മെച്ചപ്പെട്ട ദഹനത്തിനും ചർമ സംരക്ഷണത്തിനും നല്ലതാണ്. കൂടാതെ കഞ്ഞിവെള്ളം പതിവായി കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

വെറും അന്നജം മാത്രമാണ് കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്നതെന്ന് കരുതരുത്. ഇതിൽ അവശ്യ പേഷകങ്ങളായ വിറ്റാമിൻ ഇ, മഗ്നീഷ്യം, ഫൈബർ, സിങ്ക്, മാംഗനീസ് എന്നിവയാൽ സമ്പന്നമാണ്. കൂടാതെ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകളും ഉണ്ട്.

ശരീരഭാരം കുറയ്‌ക്കാൻ കഞ്ഞിവെള്ളം

കുറഞ്ഞ കലോറി

കഞ്ഞിവെള്ളത്തിൽ കലോറി കുറവായിരിക്കും. ഇത് നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ശരാശരി 100 മില്ലിലിറ്റർ കഞ്ഞിവെള്ളത്തിൽ 40-50 കലോറി അടങ്ങിയിട്ടുണ്ടാവും.

ദഹനം മെച്ചപ്പെടുത്തുന്നു

കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന അന്നജം ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്ന് മുൻ പഠനങ്ങൾ തെളിയിക്കുന്നു. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും പോഷകങ്ങളെ ശരീരത്തിന് മെച്ചപ്പെട്ട രീതിയിൽ ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

ഉദര ആരോഗ്യം മെച്ചപ്പെടുത്തും

ശരീരഭാരം നിയന്ത്രിക്കേണ്ടതിന് ഉദര ആരോഗ്യം വളരെ പ്രധാനമാണ്. കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് ദഹനനാളത്തിന് ഗുണകരമാണ്. കൂടാതെ കുടൽ മൈക്രോബയോമിൻ്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും വിട്ടുമാറാത്ത രോഗങ്ങളെ തടയാൻ സഹായിക്കുകയും ചെയ്യും.

സംതൃപ്തി നൽകുന്നു

ഭക്ഷണശേഷം ഒരു ഗ്ലാസ് കഞ്ഞിവെള്ളം കുടിക്കുന്നത് ദീർഘ നേരം വയറു നിറഞ്ഞ സംതൃപ്തി നൽകുന്നു. ഇത് ഇടയ്‌ക്ക് ഭക്ഷണ കഴിക്കുന്ന ശീലം നയിന്ത്രിക്കാൻ സഹായിക്കും.

ജലാംശം നിലനിർത്തുന്നു

ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പ്രധാന ഇലക്ട്രോലൈറ്റുകൾ കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും വിശപ്പ് ഒഴിവാക്കാനും അതുപോലെ നിങ്ങളുടെ മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!