നടൻ അഭിനയ് കിങ്ങർ അന്തരിച്ചു..

കോടമ്പാക്കം : തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. കരൾ രോഗ സംബന്ധിയായ ചികിത്സയിലായിരുന്നു 44കാരനായിരുന്ന അഭിനയ് കിങ്ങർ.

2002ൽ ധനുഷ് നായകനായ തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് അഭിനയ് ചലചിത്രരംഗത്തേക്ക് എത്തിയത്. മലയാളം, തമിഴ് സിനിമകളിലായി 15ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

അഭിനയ് കൈ എത്തും ദൂരത്ത് എന്ന ഫാസിൽ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. കോടമ്പാക്കത്തെ രംഗരാജപുരത്തുള്ള വാടക വീട്ടിൽ വെച്ച് പുലർച്ചെ 4 മണിക്കായിരുന്നു മരണം. മുതിർന്ന മലയാള നടി ടി.പി രാധാമണിയുടെ മകനാണ് അഭിനയ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!