ന്യൂഡൽഹി : ശക്തമായ പ്രതിപക്ഷമാവാൻ ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം.തൽക്കാലം സര്‍ക്കാർ രൂപീകരണ ശ്രമങ്ങൾക്ക് ഇല്ലെന്നും തീരുമാനമെടുത്തതായി വൃത്തങ്ങൾ വ്യക്തമാക്കി.
ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിക്കുന്ന മൂല്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന എല്ലാ പാര്‍ട്ടികളേയും ഇന്ത്യാ സഖ്യത്തിലേക്ക് ക്ഷണിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. വൈകിട്ട് ആറോടെ ആരംഭിച്ച രണ്ട് മണിക്കൂർ നീണ്ട ഇന്ത്യ മുന്നണി യോഗം അവസാനിച്ചു.
ജനവിധി ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനുള്ള മറുപടിയാണെന്നും പോരാട്ടം ഇന്ത്യ സഖ്യം തുടരുമെന്നും ഖാർഗെ പറഞ്ഞു. ഭരണഘടന സംരക്ഷണത്തിനായി പോരാടുമെന്നും ജനഹിതം അറിഞ്ഞ് ആവശ്യമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും മുന്നണി തീരുമാനമെടുത്തു.
