യാത്രക്കാരോട് മര്യാദയ്ക്ക് സംസാരിക്കണം; മദ്യപിച്ച് ജോലിക്ക് വരരുത്; കെഎസ്ആർടിസി ജീവനക്കാർക്ക് നിർദ്ദേശങ്ങളുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാരോട് സ്നേഹത്തോടെ പെരുമാറണമെന്നും യാത്രക്കാരോട് മര്യാദയ്ക്ക് സംസാരിക്കണമെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ.

ബസ്സിലെ യാത്രക്കാരോട് മര്യാദയ്ക്ക് സംസാരിക്കണം, യാത്രക്കാരോട് അനാവശ്യ ചോദ്യം വേണ്ട, യാത്രക്കാരുടെ ബന്ധം ചോദിച്ചറിയേണ്ട ആവശ്യമില്ല എന്നും മന്ത്രി പറഞ്ഞു.

അതേസമയം ജീവനക്കാർ മദ്യപിച്ച് ജോലിക്ക് കയറരുതെന്ന നിർദ്ദേശവും മന്ത്രി നൽകി.

രാത്രി 8 മണിക്ക് ശേഷം സൂപ്പർ ഫാസ്റ്റും അതിനു താഴോട്ടുള്ള ബസ്സുകളും സ്ത്രീകൾ പറയുന്ന സ്ഥലത്ത് നിർത്തി കൊടുക്കണം.
യാത്രക്കാരോടുള്ള നിർബന്ധ ബുദ്ധി ഉപേക്ഷിക്കണം.

കൃത്യസമയത്ത് ബസ് പുറപ്പെടുകയും തിരിച്ചെത്തുകയും വേണം.

കെഎസ്ആർടിസി ബസുകൾ തന്നെ സമയം പാലിക്കാതെ ഒരേ റൂട്ടിൽ ഒരുമിച്ച് എത്തുന്ന സ്ഥിതി ഉണ്ടായാൽ റിപ്പോർട്ട്‌ ചെയ്യണമെന്നും കെഎസ്ആർടിസി ജീവനക്കാർക്ക് മന്ത്രി  നിർദ്ദേശം നൽകി.

വൃദ്ധജനങ്ങളോട് മാന്യമായി പെരുമാറണമെന്നും, ശമ്പളത്തിൽ ഒരു ആശങ്കയും വേണ്ടെന്നും, ഒന്നാം തീയതി തന്നെ ശമ്പളം ലഭിക്കുമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!