15 കാരിയെ പ്രണയം നടിച്ച് കൂട്ടുകാരന്‍റെ വീട്ടിലെത്തിച്ച് പീഡനം; 20 കാരൻ പിടിയിൽ

കൊല്ലം  : ചടയമംഗലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ഇരുപതുകാരൻ അറസ്റ്റിൽ. കടന്നൂർ തോട്ടുങ്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്. കഴിഞ്ഞ ഓണക്കാലത്ത് ചടയമംഗലത്തെ ബന്ധു വീട്ടിലെത്തിയ വർക്കല സ്വദേശിയായ പെൺകുട്ടിയെ പ്രണയം നടിച്ച് ശ്രീരാജ് വശത്താക്കിയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടിയെ പരിചയപ്പെട്ട ശേഷം യുവാവ് ഫോൺ വഴി ബന്ധം തുടർന്നു. പിന്നാലെ ശ്രീരാജിന്‍റെ ചടയമംഗലത്തുള്ള വീട്ടിലും കടന്നൂരുള്ള സുഹൃത്തിന്റെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ ദിവസം ചടയമംഗലത്തെ ബന്ധു വീട്ടിലെത്തിയ പെൺകുട്ടിയെ ശ്രീരാജ് സുഹൃത്തിന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് പീഡന വിവരം പുറത്താവുന്നത്. അന്വേഷണത്തിൽ യുവാവിനെ ഇയാളുടെ വീട്ടിൽ നിന്ന് പിടികൂടി.

സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പെൺകുട്ടിയെ കടന്നൂരിലുള്ള കുന്നിൻ മുകളിൽ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം ബന്ധുക്കൾക്ക് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!