2261 കോടി രൂപ ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ട് മാസങ്ങൾ; തിരിച്ചെടുക്കാതെ ബാങ്ക്, പ്രവാസി ആശങ്കയിൽ

തൊടുപുഴ : ബാങ്ക് അക്കൗണ്ടിൽ 2261 കോടി രൂപ എത്തിയതിന്റെ അമ്പരപ്പിലാണ് പ്രവാസി മലയാളിയായ സാജു ഹമീദ്. ഒന്നരമാസം മുൻപാണ് സാജു ഹമീദിന്റെ ദുബായിലെ ബാങ്ക് അക്കൗണ്ടിൽ 100 കോടി യുഎഇ ദിർഹം എത്തിയത്. ബാങ്കുകാർ തിരിച്ചെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സാജു. എന്നാൽ ഒന്നരമാസം കഴിഞ്ഞിട്ടും ബാങ്ക് പണം തിരിച്ചെടുത്തിട്ടില്ല .ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് സാജു.

ദുബായിൽ ബിസിനസ് ചെയ്യുകയാണ് തൊടുപുഴ വെങ്ങല്ലൂർ പുളിക്കലൽ സാജു ഹമീദ് .ഒന്നര മാസം മുൻ ദുബായിൽ ഉള്ളപ്പെഴാണ് അക്കൗണ്ടിൽ ഭീമമായ തുക ക്രെഡിറ്റായത് ശ്രദ്ധയിൽപ്പെട്ടത്. ബാങ്കിനു പറ്റിയ അബദ്ധമായിരിക്കുമെന്നും കുറച്ചു ദിവസങ്ങൾക്കകം പണം തിരികെയെടു ക്കുമെന്നാണ് കരുതിയത്.

എന്നാൽ ഇതുവരെയും പണം തിരികെ എടുത്തിട്ടില്ല.ഒരു മാസത്തോളമായി സാജു നാട്ടിലുണ്ട്. അടുത്ത മാസം തിരികെ ഗൾഫിൽ എത്തിയ ശേഷം ബാങ്കിൽ നേരിട്ടെത്തി വിവരം പറയാനാണ് സാജുവിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!