ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി: ഓംബുഡ്സ്മാൻ റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാൻ എൽ. സാം ഫ്രാങ്ക്ളിൻ 2023-24 സാമ്പത്തിക വർഷത്തെ പ്രവർത്തന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.

പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് 199 പരാതികൾ ലഭിച്ചതിൽ 192 എണ്ണം തീർപ്പാക്കി. അർഹതപ്പെട്ട വേതന നിഷേധം, തൊഴിൽ നിഷേധം, മേറ്റുമാരുടെ നിയമനം, നിർമ്മാണ പ്രവൃത്തികൾക്ക് തുക സമയബന്ധിതമായി അനുവദിച്ചു നൽകാതിറിക്കൽ, തൊഴിലിട സൗകര്യങ്ങൾ നിഷേധിയ്ക്കൽ, തൊഴിലിടങ്ങളിലുണ്ടായ പ്രശ്ന‌ങ്ങൾ എന്നിവയാണ് പരിഹരിയ്ക്കപ്പെട്ടത്.

സമയബന്ധിതമായി അർഹതപ്പെട്ട തുകകൾ അനുവദിച്ചു നൽകാതിരുന്ന 41 പരാതികളിലായി, 28,13,993/- രൂപ അവാർഡ്’ നൽകുകയും അതിൽ 7,64,764/-രൂപ പരാതിക്കാർക്ക് സമയബന്ധിതമായി നൽകുകയും ചെയ്തു,  ബാക്കി തുക നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

ആകെ 1,29,107/- രൂപ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഫണ്ടിലേയ്ക്ക് തിരിച്ചടപ്പിയ്ക്കുകയും 1,66,640/- രൂപ ഫൈൻ ഈടാക്കുകയും ചെയ്‌തിട്ടുണ്ട്. 33 സിറ്റിംഗ്/ ഹിയറിംഗുകൾ ജ ക്രമീകരിച്ചാണ് പരാതികൾ തീർപ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!