തിരുവല്ല : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും മരുന്ന് വിതരണം മുടങ്ങാതിരിക്കാൻ ആവശ്യമായ ഫാർമസിസ്റ്റ് തസ്തികകൾ അനുവദിക്കാനും, സർക്കാർ സ്വകാര്യ മേഖലകളിൽ ഗുണനിലവാരം ഉറപ്പുവരുത്തി ജനറിക് മരുന്നുകൾ ലഭ്യമാക്കാനും സർക്കാർ മുൻഗണന നൽകണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടു.
തിരുവല്ല ബിലീവേഴ്‌സ് ചർച്ച് യൂത്ത് സെന്ററിൽ കേരള ഗവണ്മെന്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെ. ജി. പി. എ )66-ആം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാത്യു. ടി. തോമസ് എം എൽ എ അധ്യക്ഷനായി. സർക്കാർ മേഖലയിൽ എന്നപോലെ സ്വകാര്യ മേഖലയിലും രോഗികൾക്ക് ഫാർമസിസ്റ്റുകളുടെ സേവനം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കെ. എസ്. ഡി. പി മാനേജിങ് ഡയറക്ടർ ഇ. എ. സുബ്രഹ്മണ്യൻ, ഐ. എം. എ സൗത്ത് സോൺ സെക്രട്ടറി ഡോ. ബിജു. വി. എൻ, എഫ്. ഐ. പി. ഒ. ജനറൽ സെക്രട്ടറി എം. കെ. പ്രേമാനന്ദൻ, എസ്. സുഗതൻ (പ്രസിഡന്റ് എ. ആർ. പി. എസ് ), എ. ടി. തോമസ് .എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സംസ്ഥാന പ്രസിഡന്റ് എസ്. വിജയകുമാർജ പതാക ഉയർത്തി.ജനറൽ സെക്രട്ടറി എം. എം എസ്. മനോജ് സ്വാഗതവും ട്രേഷറർ എസ്. രാജേഷ്കുമാർ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനത്തിൽ പ്രസിഡണ്ട് എസ്. വിജയ്കുമാർ അധ്യക്ഷനായി രുന്നു.ഫാർമസി കൗൺസിൽ,മുൻ പ്രസിഡന്റ് കെ. സി. അജിത്കുമാർ, ബി. രാജൻ എന്നിവർ സംസാരിച്ചു. എം. എസ്. മനോജ് കുമാർ പ്രവർത്തന റിപ്പോർട്ടും, എസ്. രാജേഷ് കുമാർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. അഭിലാഷ് ജയറാം സ്വാഗതവും, മനോജ് ടി. ജി നന്ദിയും പറഞ്ഞു.
