ന്യൂഡൽഹി; കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.ഡൽഹിമദ്യനയ കുംഭകോണക്കേസിൽ കഴിഞ്ഞ ദിവസാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചത്. ഇന്ന് രാവിലെ 11:30 ഓടെയാണ് ഭാര്യ സുനിതയ്ക്കും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്നും ഒപ്പും ക്ഷേത്രസന്ദർശനത്തിനെത്തിയത്. മുതിർന്ന ആംആദ്മി നേതാക്കളും ക്ഷേത്രത്തിൽ സന്നിഹിതരായിരുന്നു.
റോഡ് ഷോയുടെ അകമ്പടിയോടെയായിരുന്നു ക്ഷേത്രത്തിലേക്കുള്ള വരവ്. കനത്ത സുരക്ഷയാണ് ക്ഷേത്രത്തിലും പപിസരത്തും ഒരുക്കിയിരുന്നത്. പോലീസിനു പുറമെ സിആർപിഎഫിന്റെയും ദ്രുതകർമ സേനയുടെയും വലിയ സംഘം നിലയുറപ്പിച്ചിരുന്നു.
വൈകീട്ടോടെ കിഴക്കൻ ഡൽഹിയിലുൾപ്പെടെ വിവിധ റോഡ് ഷോകളിലും പങ്കെടുക്കും.