ഒരിടവേളയ്ക്ക് ശേഷം തലസ്ഥാനം  വീണ്ടും ഗുണ്ടകളുടെ കൈപ്പിടിയിൽ. യുവാവിനെ അതിക്രൂരമായി തലയ്ക്കടിച്ചുകൊന്നു

തിരുവനന്തപുരം : ഒരിടവേളയ്ക്ക് ശേഷം തലസ്ഥാനം  വീണ്ടും ഗുണ്ടകളുടെ കൈപ്പിടിയിൽ. യുവാവിനെ അതിക്രൂരമായി തലയ്ക്കടിച്ചുകൊന്നു.

കരമനയിലാണ് സംഭവം. കാറിലെത്തിയ അജ്ഞാത സംഘമാണ് ആക്രമണം നടത്തിയത്.

കരമന സ്വദേശി അഖില്‍ (22) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കാറിലെത്തിയ സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്.

കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിട്ടാണ് ആക്രമിച്ചത്. അക്രമികള്‍ ഹോളോബ്രിക്സ് അടക്കം കരുതിയിരുന്നു. ഹോളോബ്രിക്സുകൊണ്ട് തലയ്ക്കടക്കം അടിയേറ്റിറ്റുണ്ട്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണം. തലയോട്ടി പിളർന്ന നിലയിലാണ് അഖിലിനെ ആശുപത്രിയില്‍ എത്തിച്ചത്. മുൻകൂട്ടി ഗൂഢാലോചന ചെയ്തുള്ള കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞയാഴ്ച ബാറില്‍വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. ബാറില്‍വെച്ച്‌ അഖിലും കുറച്ചാളുകളുമായി തർക്കവും സംഘർഷവുമുണ്ടായിരുന്നു. മത്സ്യക്കച്ചടവം നടത്തിവരുന്ന ആളാണ് അഖില്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!