ഏതന്‍സ്: യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്തി ഗ്രീസ് സൂപ്പര്‍ ലീഗ് ക്ലബ് ഒളിംപിയാകോസ്. ചരിത്രത്തിലാദ്യമായി ഒളിംപിയാക്കോസ് ഒരു യൂറോപ്യന്‍ മേജര്‍ പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി. യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് സെമിയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആസ്റ്റന്‍ വില്ലയെ ഇരു പാദങ്ങളിലായി 6-2നു തകര്‍ത്താണ് ടീമിന്റെ മുന്നേറ്റം.
മറ്റൊരു നേട്ടവും ഈ മുന്നേറ്റത്തിലൂടെ ടീം സാധ്യമാക്കി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഗ്രീസില്‍ നിന്നുള്ള ഒരു ടീം ഒരു യൂറോപ്യന്‍ പോരാട്ടത്തിന്റെ ഫൈനലിലേക്ക് കടക്കുന്നത്. 1971ല്‍ പനതിനായികോസ് യൂറോപ്യന്‍ കപ്പ് ഫൈനലിലേക്ക് കടന്നതാണ് അവസാന കാഴ്ച. 53 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രീസില്‍ നിന്നു മറ്റൊരു ടീം ഫൈനലിലേക്ക് കടക്കുന്നു.
ഈ മാസം 30നു നടക്കുന്ന കോണ്‍ഫറന്‍സ് ലീഗ് ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ് ഫിയോരെന്റിനയാണ് ഒളിംപിയാക്കോസിന്റെ എതിരാളികള്‍. ക്ലബ് ബ്രഗയെ വീഴ്ത്തിയാണ് ഫിയോരെന്റിന ഫൈനല്‍ ഉറപ്പിച്ചത്. മുന്‍ ബാഴ്‌സലോണ പരിശീലകന്‍ മെന്റിലിബാറിനെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ടീം പരിശീലകനായി മാറ്റിയോതെടായാണ് ഒളിംപിയാക്കോസിന്റെ തലവര മാറിയത്.