ഒന്നും രണ്ടുമല്ല ഒന്നിച്ച് ജനിച്ച് പഠിച്ച് 10ാം ക്ലാസിൽ മിന്നുംജയം നേടി 13 ജോഡികൾ

കോഴിക്കോട് : എസ്എസ്എൽസി പരീക്ഷാഫലം ഇരട്ടി മധുരമായി മാറിയ ചിലരുണ്ട്. കോഴിക്കോട് കൊടിയത്തൂർ പിടിഎം ഹയർ സെക്കണ്ടറി സ്കൂളിൽ ഇത്തവണ പരീക്ഷയെഴുതി മിന്നും വിജയം നേടിയത് 13 ജോഡി ഇരട്ട സഹോദരങ്ങളാണ്.

എസ്എസ്എൽസി പരീക്ഷ കൊടിയത്തൂർ സ്കൂളിന് ഇരട്ടി മധുരമല്ല, ഇരട്ട മധുരമാണ്. ഒന്നും രണ്ടുമല്ല ഒന്നിച്ച് ജനിച്ച 13 ജോഡികളാണ് വിജയം ഒരുമിച്ച് ആഘോഷിച്ചത്. ചിലർ ഒപ്പമിരുന്ന് പഠിച്ച് ഒരേ വിഷയം ഇഷ്ടപ്പെട്ട് ഭാവിയിലും ഒരേ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ.

ദേശീയ സെറിബ്രൽ പാഴ്സി ഫുട്ബോൾ മത്സരത്തിലെ ചാമ്പ്യന്മാരായ കേരള ടീം അംഗമായിരുന്ന മുഹമ്മദ് അജ്ഹദിന് എല്ലായ് പ്പോഴും  സഹോദരൻ അജ്‍വദും ഒപ്പം വേണം. കാഴ്ചയിലെ സാമ്യമല്ലാതെ മറ്റൊന്നും ഒരുപോലെയില്ലാത്ത ചിലരുമുണ്ട്. അവള്‍‌ക്ക് വരയ്ക്കാനാണിഷ്ടം എനിക്ക് പഠിക്കാനും എന്ന് ഒരു ജോഡി ഇരട്ടകൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!