കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറി മലയാള കലാഅക്കാദമിയുടെ സഹകരണത്തോടെ 25ന് കഥാപ്രസംഗ ശതാബ്ദി ആഘോഷം സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2.30 മുതല്‍ ലൈബ്രറി ഹാളില്‍ യുവജനോത്സവ മത്സര വിജയികളുടെ കഥാപ്രസംഗമേള.

3.30ന് കാഥികന്‍ വിനോദ് ചമ്പക്കര കുഞ്ചന്‍ നമ്പ്യാര്‍ എന്ന കഥാപ്രസംഗം അവതരിപ്പിക്കും. തുടര്‍ന്ന് പൊതുസമ്മേളനം. ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷനാകും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
മുതിര്‍ന്ന കാഥികരായ കോട്ടയം ബാബുരാജ്, ചിങ്ങവനം സിസ്റ്റേഴ്‌സ്, രമ.എസ്.കുമാര്‍, എം.എന്‍.കവിയൂര്‍, പഴയിടം മുരളി എന്നിവരെ ഗവ. ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് എംഎല്‍എ ആദരിക്കും.
സമ്മേളനത്തില്‍ മലയാള കലാ അക്കാദമി സെക്രട്ടറി അഞ്ചല്‍ ഗോപന്‍, കാഥികരായ അയിലം ഉണ്ണികൃഷ്ണന്‍, മുതുകുളം സോമനാഥ്, വി.ജി. മിനീഷ് കുമാര്‍, മീനടം ബാബു, വിനോദ് ചമ്പക്കര തുടങ്ങിയവര്‍ സംസാരിക്കും.
