ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ മേഖലയിൽ അതീവ ജാഗ്രത .
ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിൽ ഒരു വ്യോമസേന സൈനികൻ വീര്യമൃത്യു വരിച്ചിരുന്നു.
ഒരു സൈനികന്‍റെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ മറ്റ് മൂന്ന് പേരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു .