മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ് നടത്തിയ കേസിൽ കസ്റ്റഡിയിലിരുന്ന പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു. മുഖ്യ പ്രതികളിൽ ഒരാളായ അനൂജ് താപനാണ് ജീവനൊടുക്കിയത്.
ശുചിമുറിയിൽ കയറി പുറത്തിറങ്ങാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ മുംബൈയിലെ ജിടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.