ഈരാറ്റുപേട്ട : വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം കാർ മറിഞ്ഞ് എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് പരിക്ക്.
. നിയന്ത്രണം വിട്ട് കാർ റോഡിന്റെ സൈഡിൽ ഉണ്ടായിരുന്ന ക്രാഷ് ബാരിയർ തകർത്തു താഴേക്ക് മറിയുകയായിരുന്നു.

ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു അപകടം. എറണാകുളം, കൊല്ലം, കണ്ണൂർ സ്വദേശികളായ ആറു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
അപകടത്തിൽ ഒരാൾക്ക് സാരമായ പരിക്കേറ്റു. മറ്റുള്ളവർക്ക് നിസാര പരിക്കുകളാണുള്ളത്. ഇലവീഴാ പൂഞ്ചിറയിൽ നിന്നുകൊണ്ട് സൂര്യോദയം വീക്ഷിക്കാനാണ് സംഘം ഇവിടെ എത്തിയത്.