എരുമേലി : എരുമേലി- ശബരിമല പാതയിലെ മുക്കൂട്ടുതറ പാണപിലാവിൽ ഇന്ന് രാവിലെ ഉണ്ടായ ബൈക്കപകടത്തിൽ പിന്നിലിരുന്ന യാത്രക്കാരന് ദാരുണാന്ത്യം.
ബൈക്കിന് പിന്നിലിരുന്ന യാത്രക്കാരൻ മണിമല തുണ്ടത്തിൽ ചാക്കോ ആണ് അപകടത്തിൽ മരിച്ചത്. . ഇടറോഡിൽ നിന്ന് കയറി വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. തൊട്ടടുത്തുള്ള തിട്ടയിൽ ഇടിച്ച് ബൈക്ക് മറിയുകയും പിന്നീട് റോഡിൽ തലയടിച്ച് വീണ് ചാക്കോ മരണപ്പെടുകയുമാണു ണ്ടായത്. ഉടൻ തന്നെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാക്കോ മണിമല നിന്നു പമ്പാവാലിയിലെ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു. ബൈക്ക് ഓടിച്ച ആളിന് ചെറിയ പരിക്കുകൾ ഉണ്ട്.
