ബംഗളൂരു : കാവേരി നദിയിൽ കുളിക്കാനിറങ്ങിയ 5 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു . മരിച്ചവരിൽ 3 പേർ പെൺകുട്ടികളാണ്. 5 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.
ബെംഗളൂരു കനക്പുര മേക്കെദാട്ടു അണക്കെട്ടിന് സമീപം ആയിരുന്നു അപകടം .ഹർഷിത, വർഷ, സ്നേഹ, അഭിഷേക്, തേജസ്സ് എന്നിവരാണ് മരിച്ചത് . ബെംഗളൂരുവിലെ സ്വകാര്യ എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥികളാണ് അഞ്ചുപേരും.
11 പേരടങ്ങിയ സംഘമാണ് ഇന്നലെ രാവിലെ മേക്കെദാട്ടു സന്ദർശിക്കാനെത്തിയത്. ഇതിനിടെയാണ് അപകടം സംഭവിച്ചത്