കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി ഉജ്ജ്വല വിജയം കൈവരിക്കുമെന്ന് കേരള കോൺഗ്രസ് ഡമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ. കുടുംബസമേതം കരൂർ ഗവ:എൽ.പി. സ്കൂളിൽ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിൽ NDA സർക്കാർ തുടർഭരണം ഉറപ്പാക്കിയ സഹചര്യത്തിൽ
ഈ തിരഞ്ഞെടുപ്പിൽ റബറിന് 250 രൂപാ വർദ്ധിപ്പിക്കുമെന്നും മറ്റ് കാർഷികമേഖലയുടെ സംരക്ഷണം ഉറപ്പാക്കാനും, വന്യമൃഗ ആക്രമണത്തിൽ നിന്നും കൃഷിക്കാരെ സരക്ഷിക്കാനും, യുവാക്കൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും, സ്ത്രി സുരക്ഷ ഉറപ്പാക്കാനും വിജയിച്ചാൽ പ്രതിജ്ഞബദ്ധനാണെന്ന തുഷാറിൻ്റെ പ്രഖ്യാപനം അദ്ദേഹത്തെ 50,000ത്തിൽ അധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയത്തിൽ എത്തിക്കുമെന്നും സജി പറഞ്ഞു.
തുഷാർ വെള്ളാപ്പള്ളി ഉജ്ജ്വല വിജയം കൈവരിക്കും : സജി മഞ്ഞക്കടമ്പിൽ
