ആദ്യ വോട്ടറായി സുരേഷ് ഗോപി 6.30ക്ക് ബൂത്തിലെത്തി, സീനിയർ സിറ്റിസൺസിന് വഴിമാറി പത്താമത് വോട്ടവകാശം വിനിയോഗിച്ചു

തൃശൂർ : രാവിലെ തന്നെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയും കുടുംബവും. തൃശൂര്‍ മണ്ണുത്തി മുക്കാട്ടുകര സെന്റ്.ജോര്‍ജ് കോണ്‍വെന്റ് എല്‍പി സ്‌കൂളിലാണ് സുരേഷ് ഗോപിയും കുടുബവും വോട്ട് ചെയ്യാനെത്തിയത്. ഭാര്യയ്‌ക്കും മക്കൾക്കും അമ്മയ്‌ക്കുമൊപ്പമാണ് സുരേഷ്‌ഗോപി വോട്ട് ചെയ്യാനെത്തിയത്.

നാല് വർഷം മുൻപ് തന്നെ കുടുംബത്തോടെ തിരുവനന്തപുരത്ത് നിന്നും ഇവിടേക്ക് വോട്ട് മാറ്റിയിരുന്നു. മുക്കാട്ടുകരയിലെ നെട്ടിശ്ശേരിയിലെ വാടകവീട്ടിലാണ് അദ്ദേഹവും കുടുംബവും നിലവിൽ താമസിക്കുന്നത്. ബൂത്തിലെ ആദ്യ വോട്ടർമാരായി എത്തിയതും സുരേഷ്ഗോപിയും കുടുംബവുമാണ്. എന്നാൽ സീനിയർ സിറ്റിസൺസിന് വേണ്ടി വഴിമാറി പത്താമത് ആയിട്ടാണ് അദ്ദേഹം വോട്ടവകാശം വിനിയോഗിച്ചത്.

14 ലക്ഷത്തിലധികം വോട്ടർമാരാണ് തൃശൂർ ജില്ലയിലുള്ളത്. കഴിഞ്ഞ തവണ 77.8 ശതമാനം പോളിങ്ങ് ആണ് ജില്ലയിൽ രേഖപ്പെടുത്തിയത്. 5000ലധികം സുരക്ഷ ഉദ്യോഗസ്ഥരെയാണ് ജില്ലിയിൽ വിന്ന്യസിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!