കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി. ഡിപ്ലോമ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു

കോട്ടയം : സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെ മൂന്ന് വർഷ പി ജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് ബിരുദധാരികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

സ്‌ക്രിപ്റ്റ് റൈറ്റിങ് ആൻഡ് ഡയറക്ഷൻ, സിനിമാറ്റോഗ്രാഫി, എഡിറ്റിംഗ്, ഓഡിയോഗ്രാഫി, ആക്ടിങ്, ആനിമേഷൻ ആൻഡ് വിഷ്വൽ എഫക്ടസ് എന്നീ വിഷയങ്ങളിൽ റെസിഡൻഷ്യൽ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഓരോ വിഭാഗത്തിലും പത്തു സീറ്റുകളാണ് ഉള്ളത്. ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയും തുടർന്ന് ആറ് ദിവസം നീണ്ടു നിൽക്കുന്ന ഓറിയന്റേഷനും അഭിമുഖവും വഴിയാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. www.krnnivsa.com എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 2024 മേയ് 22. വിശദ വിവരങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റിൽ ഉള്ള പ്രോസ്‌പെക്ടസിൽ ലഭ്യമാണ്. ഫോൺ :9061706113, ഇമെയിൽ admn.krnnivsa@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!