ഇന്ത്യ സഖ്യം രാജ്യം ഭരിക്കില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

ചേർത്തല : ഇന്ത്യ സഖ്യം രാജ്യം ഭരിക്കില്ലെന്നും എന്നാല്‍ ഇന്ത്യ സഖ്യം നിലമെച്ചപ്പെടുത്തുമെന്നും എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളപ്പള്ളി വ്യക്തമാക്കി. സഖ്യം പൂര്‍ണ രൂപത്തിൽ എത്തിയിട്ടില്ലെന്നും വെള്ളപ്പള്ളി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പ് മത്സരം പ്രവചനാതീതമെന്നും ആലപ്പുഴയിലേത് ത്രികോണ മത്സരമാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

ആലപ്പുഴയിൽ യുഡിഎഫിന്റെ കൂടുതൽ വോട്ട് ശോഭാ സുരേന്ദ്രന് ലഭിക്കും. ശോഭാ സുരേന്ദ്രൻ കരുത്തുറ്റ സ്ഥാനാർത്ഥിയാണെന്നും താനുമായുള്ള ബന്ധം പറഞ്ഞാൽ ശോഭക്ക് ഗുണം ചെയ്യുമെന്നും വെള്ളപ്പള്ളി വ്യക്തമാക്കി.

അതേസമയം രാജീവ് ചന്ദ്രശേഖറിന്റെ വരവോടെ തിരഞ്ഞെടുപ്പിൽ തിരുവനന്തപൂരത്തിന് വേറിട്ട മുഖമെന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.  ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്നും മത്സരഫലം പ്രവചനാതീതമെന്നും വെള്ളപ്പള്ളി പറഞ്ഞു.

രാജ്യത്ത് മോദി തരംഗം തന്നെയാണ് നിലനിൽക്കുന്നത്. 400 സീറ്റുകൾ നേടുമെന്നാണ് എൻഡിഎ അവകാശപ്പെടുന്നത്. 300 കിട്ടുകയുള്ളുവെന്ന് പ്രതിപക്ഷ പാർട്ടികൾ തന്നെ പറയുന്നു. ഇവിടെ എത്ര സീറ്റുകൾ നേടുമെന്നതിൽ മാത്രമേ ആകാംക്ഷയുള്ളൂ. അയോധ്യ രാമക്ഷേത്രം എൻഡിഎ യ്ക്ക് നേട്ടം കൊയ്യാൻ ഉപകരിക്കുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!