ന്യൂദൽഹി : ബിജെപി ക്രൈസ്തവര്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പള്ളിത്തര്‍ക്കത്തില്‍ ഇടപെടണമെന്ന് ബിഷപ്പുമാര്‍ തന്നോട് ആവശ്യപ്പെട്ടതായും മോദി വ്യക്തമാക്കി.
എല്ലാ വിഭാഗങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ബിജെപിയെന്ന് മോദി അഭിമുഖത്തില്‍ പറഞ്ഞു. ഗോവയില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണയോടെ ബിജെപി കാലങ്ങളായി ഭരിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നാണ്.
അവിടങ്ങളില്‍ വലിയ തോതിലുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണയുണ്ട്. അവിടങ്ങളില്‍ പിന്തുണ നല്‍കാത്ത ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ടവരെ കുറ്റപ്പെടുത്തുന്നില്ല, പകരം അവരെ കൂടി ചേര്‍ത്തുനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മോദി പറഞ്ഞു.
ക്രിസ്ത്യന്‍ നേതാക്കളും ബിഷപ്പുമാരും വര്‍ഷത്തില്‍ അഞ്ചോ ആറോ വട്ടം തന്നെ സന്ദര്‍ശിക്കാറുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ സഭകള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കത്തില്‍ ഇടപെടണം എന്ന് ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു. കേരളത്തിലെ സഭകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഞങ്ങള്‍ ആശങ്കയിലാണ്.
എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നുണകളില്‍ മടുത്തു കേരളത്തിലെ ക്രിസ്ത്യന്‍ വിശ്വാസികള്‍. ഇരുകൂട്ടരും ക്രൈസ്തവരെ തമ്മിലടിപ്പിക്കുകയാ ണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.