ഇംഫാൽ : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യം ഘട്ടം ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മണിപ്പൂരിൽ സംഘർഷാവസ്ഥ .മണിപ്പൂരിലെ ബിഷ്ണുപൂരിലെ തമന്‍പോക്പിയിലെ പോളിങ് ബൂത്തില്‍ അക്രമികള്‍ വെടിയുതിര്‍ത്തു.
അതിനിടെ പോളിംഗ് ബൂത്ത് പിടിച്ചെടുക്കാനുള്ള ശ്രമവും നടന്നതായി റിപ്പോർട്ട് .ആയുധ ധാരികളാണ് പോളിങ് ബൂത്ത് പിടിച്ചെടുക്കാനായി എത്തിയത്. അക്രമ സംഭവങ്ങളെ തുടര്‍ന്ന് ഇവിടെ വോട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. അക്രമികളെ പിടികൂടാനായില്ലെന്നും അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു .
മണിപ്പൂരില്‍ രണ്ട് ലോക്‌സഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെ മണിപ്പൂരില്‍ വിന്യസിച്ചിട്ടുണ്ട്.