പാലക്കാട് : പട്ടാമ്പിയിൽ യുവതിയുടെ മൃതദേഹം റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് പോലീസ് സ്ഥിരീകരിച്ചു.
യുവതിയെ കൊലപ്പെടുത്തിയ പ്രതിയും ജീവനൊടുക്കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാങ്ങാട്ടുപടി സ്വദേശിയായ പ്രിവിയ എന്ന 30വയസ്സുകാരിയെ ആണ് ഞായറാഴ്ച രാവിലെ റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നത്.