ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിക്ക് കല്ലേറിൽ പരിക്ക്

വിജയവാഡ : ശനിയാഴ്ച വൈകീട്ട് വിജയവാഡയിൽ ‘മേമന്ത സിദ്ധം’ ബസ് യാത്രയ്ക്കിടെയുണ്ടായ കല്ലേറിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് പരിക്കേറ്റു. ബസ്സിനുള്ളിൽ വച്ച് തന്നെ അദ്ദേഹത്തിന് പ്രാഥമിക ശ്രുശൂഷ നൽകിയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ബസ് യാത്രയ്ക്കിടെ അജ്ഞാതനായ വ്യക്തി പ്രേത്യേകിച്ച് പ്രകോപനം ഒന്നും ഇല്ലാതെ ജഗൻ മോഹൻ റെഡ്ഢിക്ക് നേരെ കല്ലെറിയുകയായിരുന്നു. അദ്ദേഹത്തിന്റെ ഇടത്തെ പുരികത്തിനാണ് കല്ലേറ് കിട്ടിയത്. കല്ലേറിൽ ചെറുതായി ചോര പൊടിഞ്ഞു നിൽക്കുന്ന റെഡ്ഢിയെ ചിത്രങ്ങളിൽ കാണാം. എന്നാൽ കല്ലേറിനു ശേഷവും മുഖ്യമന്ത്രി തന്റെ യാത്ര തുടർന്നു. കല്ലേറുണ്ടായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിജയവാഡയിലെ സിംഗ് നഗറിലെ വിവേകാനന്ദ സ്കൂൾ സെൻ്ററിൽ ബസ് പര്യടനത്തിൻ്റെ ഭാഗമായി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് നേരെ കല്ലേറുണ്ടായതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ (സിഎംഒ) പ്രസ്താവനയിൽ പറഞ്ഞു.

ജഗൻ്റെ മേമന്ത സിദ്ധാം പ്രചാരണം ആരംഭിച്ചതു മുതൽ വലിയതും അഭൂതപൂർവവുമായ ജനക്കൂട്ടമാണ് അദ്ദേഹത്തെ കാണാൻ വരുന്നത് . .

മുഖ്യമന്ത്രിയുടെ യാത്ര വൻ ജനക്കൂട്ടത്തെ ആകർഷിക്കുന്നുവെന്ന വസ്തുത ഉൾക്കൊള്ളാൻ കഴിയാത്ത അദ്ദേഹത്തിന്റെ എതിരാളികൾ നടത്തിയ ബോധപൂർവവും ആസൂത്രിതവുമായ പ്രവൃത്തിയാണെന്ന് മുൻ മന്ത്രിയും മച്ചിലിപട്ടണം എം.എൽ.എ.യുമായ പെർണി നാനിവിശേഷിപ്പിച്ചു.

വളരെ ഉയർന്ന വേഗത്തിലാണ് കല്ല് റെഡ്ഡിയെ തട്ടിയത്, ഇത് ഒരു തെറ്റാടി ഉപയോഗിച്ച് വിക്ഷേപിച്ചതാകാമെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. എന്നാൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!