തൃശ്ശൂർ : പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. മാള സ്വദേശിനി നീതു ആണ് മരിച്ചത്. പോട്ട പാലസ് ആശുപത്രിയിലണ് സംഭവം. ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. പോലീസിൽ കേസ് നൽക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് നീതുവിന് പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്. എന്നാൽ അനസ്‌തേഷ്യയിലെ പിഴവ് കാരണം യുവതി അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
അനസ്‌തേഷ്യ നൽകിയതിലെ പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അനസ്‌തേഷ്യയ്ക്ക് ശേഷം യുവതി ഫിക്‌സ് വന്ന് അബോധാവസ്ഥയിലായെന്നും ഉടൻ തന്നെ തൃശ്ശൂരിലേക്ക് റഫർ ചെയ്തിരുന്നതായും പാലസ് ആശുപത്രി വിശദീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും. റിപ്പോർട്ട കിട്ടിയതിനുശേഷമേ കൂടുതൽ വിവരങ്ങൾ അറിയു എന്ന് പോലീസ് പറഞ്ഞു. അന്വേഷണം നടന്നുവരുകയാണെന്നും പോലീസ് വ്യക്തമാക്കി.
