തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ കാവുംഭാഗത്ത് വാഹനാപകടത്തില്‍ .
മതില്‍ഭാഗം സർഗ്ഗം വീട്ടില്‍ എൻ. ശ്രീകുമാർ (52) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെ കാവുംഭാഗം ജംഗ്ഷന് സമീപം ആയിരുന്നു അപകടം. നിയന്ത്രണം വിട്ട് മറിഞ്ഞ ബുള്ളറ്റില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ ശ്രീകുമാർ ലോറിക്കടിയിൽ പെടുകയായിരുന്നു.
ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ: ബിനു എസ്. കുമാർ (പെരിങ്ങര ശങ്കരപ്പള്ളില്‍ കുടുംബാംഗം). മക്കള്‍: എസ്. ശരത്ത്, എസ്. അഭിജിത്ത്. സംസ്കാരം പിന്നീട്.
