ഇതൊക്കെ എന്ത് ! ആൾക്കൂട്ട ആക്രമണത്തിനിടയിലും ബംഗാളിൽ സ്ഫോടന കേസ് പ്രതികളെ തൂക്കിയെടുത്ത് എൻ ഐ എ

കൊൽക്കത്ത: അറസ്റ്റ് ചെയ്യാൻ വന്നാൽ അറസ്റ്റ് ചെയ്തിരിക്കും , അതിനി എവിടെയായാലും, എന്തൊക്കെ സംഭവിച്ചാലും. ദേശീയ അന്വേഷ ഏജൻസികളെ ആൾക്കൂട്ട ആക്രമണം നടത്തി പേടിപ്പിച്ചോടിക്കാം എന്ന് വിചാരിച്ച കിഴക്കൻ മെഡിനിപൂർ ജില്ലയിലെ ചില പ്രദേശ വാസികൾക്ക് മുകളിൽ പറഞ്ഞത് കൃത്യമായി മനസിലായ ദിവസമാണ് കടന്നു പോയത്.

2022 ഡിസംബറിൽ മൂന്ന് പേർ കൊല്ലപ്പെട്ട പശ്ചിമ ബംഗാളിലെ ഭൂപതിനഗർ സ്‌ഫോടനക്കേസിലെ പ്രതികളെ അന്വേഷിച്ച് അന്വേഷിക്കാൻ കിഴക്കൻ മെഡിനിപൂർ ജില്ലയിൽ എത്തിയത് ആയിരിന്നു ദേശീയ അന്വേഷണ ഏജൻസി. വിവിധ സ്ഥലങ്ങളിൽ നടത്തിയ വിപുലമായ തിരച്ചിലിന് ശേഷമാണ് എൻഐഎ സംഘം കേസിൽ പ്രധാന ഗൂഢാലോചനക്കാരായ ബാലായി ചരൺ മൈതിയെയും മനോബ്രത ജനയെയും അറസ്റ്റ് ചെയ്തത്. എന്നാൽ ജനയുടെ വീട്ടിൽ പരിശോധന നടത്തിയ എൻഐഎ ഉദ്യോഗസ്ഥർക്ക് വലിയ ആൾക്കൂട്ട ആക്രമണമാണ് നേരിടേണ്ടി വന്നത്.

തുടർന്ന് അറസ്റ്റിൻ്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഭൂപതിനഗർ പോലീസ് സ്റ്റേഷനിലേക്ക് നീങ്ങുന്നതിൽ നിന്ന് എൻഐഎ സംഘത്തെയും അതിൻ്റെ സുരക്ഷാ ഘടകത്തെയും തടയാൻ ജനക്കൂട്ടം ശ്രമിച്ചു. എന്നാൽ എല്ലാ തടസ്സങ്ങളെയും വകഞ്ഞ് മാറ്റി നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു ദേശീയ അന്വേഷണ ഏജൻസി.

സംഭവത്തിൽ ഒരു എൻഐഎ ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും എൻഐഎ സംഘത്തിൻ്റെ വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ഫെഡറൽ അന്വേഷണ ഏജൻസി വക്താവ് പറഞ്ഞു. എന്നാൽ ജനക്കൂട്ടത്തിൻ്റെ ആക്രമണത്തിന് ഇടയിലും , 2022 ലെ സ്‌ഫോടനക്കേസിലെ രണ്ട് പ്രധാന ഗൂഢാലോചനക്കാരെ എൻഐഎ സംഘം അറസ്റ്റ് ചെയ്തതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!