രാജ്യത്ത് അടുത്ത രണ്ട് ദിവസം ചൂട് കനക്കും; ഉഷ്ണ തരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത രണ്ട് ദിവസം ചൂട് കനക്കുമെന്ന് കേന്ദ്ര കാലാസവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കിഴക്കന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലും അടുത്ത 2 ദിവസങ്ങളില്‍ ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് പ്രവചനം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചൂട് കുറയുമെന്നും മുന്നറിയിപ്പുണ്ട്.

ഉഷ്ണ തരംഗം ആണ് ചൂട് കൂടാനുള്ള കാരണം. ഒഡീഷ, ഗംഗാനദി പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, വിദര്‍ഭ, വടക്കന്‍ കര്‍ണാടക, തീരദേശ ആന്ധ്രാപ്രദേശ്, യാനം, രായലസീമ, തെലങ്കാന എന്നിവിടങ്ങളിലാണ് ചൂട് കനക്കാന്‍ സാധ്യതയുള്ളത്.

വേനല്‍ക്കാലത്ത് ഉണ്ടാകുന്ന സാധാരണ താപനിലയേക്കാള്‍ ഉയര്‍ന്ന താപനിലയുണ്ടാവുന്നതിനെയാണ് ഉഷ്ണ തരംഗം എന്ന് പറയുന്നത്. താപ തരംഗങ്ങള്‍ സാധാരണയായി മാര്‍ച്ചിനും ജൂണ്‍ മാസത്തിനും ഇടയിലാണ് ഉണ്ടാവാറുള്ളത്. എന്നാല്‍ ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഇത് ജൂലൈ വരെ നീളുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!