വാൽപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു



കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച അരുൺ
 
മലക്കപ്പാറ : വാൽപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. അപ്പർ ഷോളയാർ മുരുകാലി എസ്റ്റേറ്റിൽ ഷക്കൽ മുടിക്ക് സമീപം താമസിക്കുന്ന രാജീവിന്റെ മകൻ അരുൺ (51) ആണ് വെള്ളിയാഴ്ച രാവിലെ 9 മണിയോടുകൂടി കൊല്ലപ്പെട്ടത്.

തേയില തോട്ടത്തിലെ ജോലിക്കാരനായ അരുണിനെ വെള്ളിയാഴ്ച മാനേജ്മെന്റ് തേയില തോട്ടത്തിന്റെ സർവ്വേയുമായി ബന്ധപ്പെട്ട ജോലി ഏൽപ്പിക്കുകയാ യിരുന്നു. ഈ ജോലി ചെയ്യുന്നതിനിടയി ലാണ് തേയില തോട്ടത്തിൽ കിടക്കുകയായിരുന്നു കാട്ടുപോത്ത് അരുണിനെ ആക്രമിച്ചത്.

കൂടെയുണ്ടായിരുന്ന ജോലിക്കാർ ബഹളം വെച്ചതിനെ തുടർന്ന് കാട്ടുപോത്ത് തേയില തോട്ടത്തിൽ നിന്നും ഓടിമറയുകയായി രുന്നു. ഉടനെ അരുണിനെ വാൽപ്പാറ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു  ഈ മേഖലയിൽ വന്യമൃഗങ്ങ ളുടെ ആക്രമണത്തിന് തോട്ടം തൊഴിലാളി കൾ ഇരയാകുന്നുണ്ട്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് അരുണിന്റെ കുടുംബം .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!