കോട്ടയം : കളത്തിൽപ്പടിയിൽ ദേശീയപാതക്ക് സമീപം തരിശ് ഭൂമിയിൽ വൻതീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടുകൂടിയാണ് തീപിടിത്തം ഉണ്ടായത്.
2ഏക്കറോളം തരിശ് ഭൂമിക്കാണ് തീപിടിച്ചത്. സമീപത്തെ കളരിക്കൽ പുരയിടത്തിലെ ഫലവൃക്ഷങ്ങൾക്കും തെങ്ങുകൾക്കും നാശം സംഭവിച്ചു.
കോട്ടയത്ത് നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
തീപിടുത്തമുണ്ടായ സ്ഥലത്തോട് ചേർന്ന് പ്രവർത്തിക്കുന്ന മാരുതി സ്പെയർ പാർട്സിൻ്റെ ഗോഡൗണിലെ അഗ്നിരക്ഷാസംവിധാനവും തുണയായി.
അരലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
തീ പിടുത്തത്തെ തുടർന്ന് രണ്ട് മണിക്കൂറോളം ദേശീയ പാതയിലും സമീപത്തും കനത്ത പുകയും ചാരവും നിറഞ്ഞു. വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.റ്റി സോമൻ കുട്ടി, മെമ്പർ ലിബി ജോസ് ഫിലിപ്പ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കളത്തിൽപ്പടിയിൽ ദേശീയപാതക്ക് സമീപം തരിശ് ഭൂമിയിൽ തീപ്പിടിത്തം
