കണ്ണൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കുമെന്ന എസ്ഡിപിഐ പ്രഖ്യാപനത്തോട് പ്രതികരിച്ച് കെ പി സി സി അധ്യക്ഷനും കണ്ണൂരിലെ യു ഡി എഫ് സ്ഥാനാർഥിയുമായ കെ സുധാകരൻ.
ഇലക്ഷന് ആര് വോട്ട് ചെയ്താലും വോട്ട് വാങ്ങും. പിന്തുണ വേണ്ടെന്ന് ഒരു സ്ഥാനാർത്ഥിയും പറയില്ലെന്നും സുധാകരൻ വ്യക്തമാക്കി.
എസ് ഡി പി ഐയുടെ പിന്തുണ കോൺഗ്രസും യു ഡി എഫും ആവശ്യപ്പെട്ടിട്ടില്ല. ഇലക്ഷന് ആര് വോട്ട് ചെയ്താലും വോട്ട് വാങ്ങും. എസ് ഡി പി ഐ എന്നല്ല സി പി എം വോട്ട് ചെയ്താലും വാങ്ങുമെന്നും കെ സുധാകരൻ വ്യക്തമാക്കി. വോട്ട് വാങ്ങുന്നത് സ്ഥാനാർത്ഥിയുടെ മിടുക്കാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
