കോട്ടയം : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വൈകിട്ട് സന്ധ്യാ, സൂത്താറ, പാതിരാ നമസ്കാരം എന്നിവക്ക് ശേഷം ഉയർപ്പ് ശുശ്രൂഷകൾ ഭക്ത്യാദരപൂർവ്വം നടന്നു.
ക്നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ കുറിയാക്കോസ് മോർ ഈവാനിയോസ് തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പിച്ചു. കെ. കുര്യാക്കോസ് കോർഎപ്പിസ്കോപ്പ കിഴക്കേടത്ത്, കുര്യാക്കോസ് ഏബ്രഹാം കോർഎപ്പിസ്കോപ്പ കറുകയിൽ, ഫാ. കുര്യാക്കോസ് കാലായിൽ, ഫാ. ജെ.മാത്യു മണവത്ത്, ഫാ.ജോർജ് എം ജേക്കബ് കരിപ്പാൽ, ഫാ. പോൾ വർഗീസ് വെള്ളാപ്പള്ളിൽ, ഫാ. ജിനൂബ് കുര്യാക്കോസ് തെക്കേക്കുഴി എന്നിവർ സഹകാർമികരായിരുന്നു. പ്രദക്ഷിണം, ആശീർവാദം. എന്നിവയോടുകൂടി ഉയിർപ്പിന്റെ ശുശ്രൂഷകൾ സമാപിച്ചു.