തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തി. ഒന്നാം സമ്മാനമായ പത്തു കോടി ലഭിച്ചത് കണ്ണൂർ ആലക്കോട് പരപ്പ സ്വദേശി നാസറിന്.
ആലക്കോട് ശ്രീ രാജരാജേശ്വര ഏജൻസി വിറ്റ SC 308797 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. 50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം SA 177547 എന്ന ടിക്കറ്റിനാണ്. ഇന്നലെ രാത്രി എടുത്ത ടിക്കറ്റിലൂടെയാണ് നാസർ കോടീശ്വരൻ ആയത്.
തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.