ബത്തേരി : സനാതന ധർമ്മ വേദിയുടെ വാർഷികാഘോഷം ബത്തേരി ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിൽ നടന്നു.
ബത്തേരിയിൽ എത്തിയ സ്വാമി ഉദിത് ചൈതന്യയെ ക്ഷേത്രം പ്രസിഡണ്ട് സി.കെ. സുരേന്ദ്രൻ പൂർണ്ണകുഭം നല്കി താലപ്പൊലിയുടെ അകമ്പടിയോട് കൂടി സ്വീകരിച്ചു.
സനാതന ധർമ്മവേദി പ്രസിഡണ്ട് അനിൽ എസ്സ് നായർ അദ്ധ്യക്ഷത വഹിച്ചു
പ്രശസ്ത തിരകഥകൃത്ത് ഡോ. രൺധീർ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് പി എൻ രാജൻ മാസ്റ്റർ,
കെ. എൻ ഗോപാലൻ മാസ്റ്റർ, ടി.എൻ ചന്ദ്രൻ, രവീന്ദ്രൻ ,ഡോ രൂപശ്രീ പ്രാം, ജയപ്രഭ, സായി സുസുന്ദർ, തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് പ്രമുഖ ആദ്ധ്യാത്മീക പ്രഭാഷകനും ,ഭാഗവതാചര്യനുമായ സ്വാമി ഉദിത് ചൈതന്യ ആദ്ധ്യാത്മീക പ്രഭാഷണം നടത്തി. തുടർന്ന് വിവിധ മേഖലകളിൽ വെക്തിമുദ്ര പതിപ്പിച്ചവരെ പെന്നാട അണിയിച്ച് ആദരിച്ചു.
