കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു കടകള്‍ കത്തി നശിച്ചു. പഴയ ബസ് സ്റ്റാന്‍ഡിന് മുന്നിലെ ബേക്കറികളാണ് പൂര്‍ണമായും കത്തിനശിച്ചത്. മുക്കത്തു നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
സരോജ് ബേക്കറി, കാബ്രോ ബേക്കറി എന്നിവയിലാണ് തീപിടിത്തം ഉണ്ടായത്. പഴയ ഓടിട്ട രണ്ടുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു ബേക്കറികള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
താമരശ്ശേരിയില്‍ വന്‍ തീപിടിത്തം; രണ്ടു കടകള്‍ കത്തി നശിച്ചു
