ഇടുക്കി: വിവിധ ക്രൈസ്തവ സഭകളുടെ കുരിശുപള്ളികള്‍ കല്ലെറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ പ്രതി അറസ്റ്റിലായി. പുളിയന്മല പിറ്റിആര്‍ ചെറുകുന്നേല്‍ ജോബിനാണ് (35) പിടിയിലായത്. വിവാഹം നിരന്തരമായി മുടക്കുന്ന സഭാ അധികൃതരോടുള്ള വൈരാഗ്യമാണ് കുരിശുപള്ളികള്‍ തകര്‍ക്കാന്‍ കാരണം എന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. കട്ടപ്പന, കമ്പംമേട്ട്, ചേറ്റുകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള കുരിശുപള്ളികളിലാണ് അക്രമം നടത്തിയത്.
പ്രതിയെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മാര്‍ച്ച് 12 ന് പുലര്‍ച്ചെയാണ് ജോബിന്‍ ഓര്‍ത്തഡോക്‌സ്, കത്തോലിക്കാ സഭകളുടെ കീഴിലെ എട്ടോളം കുരിശുപള്ളികളുടെ ചില്ലുകള്‍ തകര്‍ത്തത്. പുളിയന്മല അമലമനോഹരി കപ്പേളയുടെ ചില്ല് ബൈക്കില്‍ എത്തി എറിഞ്ഞു തകര്‍ക്കുന്ന സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങളും പ്രതി ഉപയോഗിച്ചിരുന്ന ബൈക്കുമാണ് പിടികൂടാന്‍ സഹായകമായത്. കട്ടപ്പന ഡിവൈഎസ്പി പി വി ബേബിയുടെ നേൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.