മൂലമറ്റം: മൂലമറ്റത്ത് പട്ടാപ്പകൽ മോഷണം. ടൗണിലെ വാളികുളം സുപ്പർ മാർക്കറ്റിലാണ് മോഷണം നടന്നത്. പാൻ്റും ഷർട്ടും ധരിച്ച് സാധനങ്ങൾ വാങ്ങാനായി കടയിൽ എത്തിയ യുവാവ് ബാസ്കറ്റ് എടുത്ത് സാധനങ്ങൾ എടുത്തു .
ഇടക്ക് മുടി ഡൈ ചെയ്യുന്ന 500 രൂപ വിലയുള്ള ഒരു കുപ്പി ഷാംപൂ എടുത്ത് പാൻ്റിൻ്റെ പോക്കറ്റിൽ തിരുകിയ ശേഷം ബാസ്കറ്റിൽ എടുത്ത സാധനങ്ങൾ കൗണ്ടറിൻ്റെ അടുത്ത് വെച്ച ശേഷം ഇറങ്ങി പോയി. പിന്നീട് ഇയാൾ തിരികെ വന്നില്ല.
സിസിടിവി പരിശോധിച്ചപ്പോൾ നേരത്തെ വന്ന യുവാവ് ഷാംപൂ എടുത്ത് മാറ്റുന്നത് കണ്ടു. ഉടമ കാഞ്ഞാർ പോലീസിൽ പരാതി നൽകി. എസ് ഐ.മനോജിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് വന്ന് സിസിടിവി പരിശോധിച്ച്, അന്വേഷണം നടത്തി വരുന്നു.