എറണാകുളം: കോതമംഗലത്ത് മ്ലാവിന് മേൽ ഓട്ടോയിച്ച് അപകടം. സംഭവത്തിൽ ഓട്ടോ ഡ്രവൈറായ യുവാവ് മരിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
മാമലക്കണ്ടം സ്വദേശി വിജിൽ നാരായണൻ ആണ് മരിച്ചത്. രോഗിയുമായി മാമലക്കണ്ടത്തു നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്നു. ഇതിനിടെ ഓട്ടോയ്ക്ക് മുൻപിലേക്ക് മ്ലാവ് പാഞ്ഞടുത്തു. വേഗതയിൽ പോകുകയായിരുന്ന ഓട്ടോ മ്ലാവിനെ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തിൽ വിജിലിന് സാരമായി പരിക്കേറ്റിരുന്നു. അതുവഴി പോയ മറ്റ് വാഹന യാത്രികരാണ് വിജിലിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേയ്ക്കും മരിച്ചിരുന്നു. സംഭവ സമയം മൂന്ന് യാത്രികരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.