ചങ്ങനാശ്ശേരി : എം സി റോഡിൽ ചങ്ങനാശേരി നഗരസഭയ്ക്ക് സമീപം നിയന്ത്രണം തെറ്റി എത്തിയ വാൻ ഇടിച്ച് രണ്ട് വായോധികർക്ക് പരിക്ക്.
ഫാത്തിമാപുരം സ്വദേശി റഷീദ (56), ആലപ്പുഴ സ്വദേശി നദീറ (62) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് 3മണിയോടെ ആണ് അപകടം ഉണ്ടായത്.
കോട്ടയം ഭാഗത്ത് നിന്നെത്തിയ വാൻ നിയന്ത്രണം തെറ്റി റോഡരികിൽ നിന്ന ഇരുവരെയും ഇടിക്കുകയായിരുന്നു.
അപകടത്തിൽ വാഹനത്തിന്റെ ടയർ ഭാഗം നദീറയുടെ കാലിനു മുകളിലായി.
ബ്രേക്ക് തകരാറിനെ തുടർന്ന് വാഹനം നീക്കാൻ കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാർ
108 ആംബുലൻസിൽ വിവരമറിയിച്ചെങ്കിലും ഇവർ എത്തിയിരുന്നില്ല.
ഒടുവിൽ അഗ്നിരക്ഷസേന എത്തി കാലിനു പരിക്കേറ്റ നദീറയെ സ്ട്രെക്ചറിൽ കിടത്തി നഗരത്തിലൂടെ നടന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു .
ഒപ്പം പരിക്കെറ്റ റഷീദയെ സേനയുടെ ജീപ്പിലും സമീപത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എഎസ്ടിഒ പ്രദീപ്,എസ്എഫ്ആർഒ ദിനേശ്കുമാർ, വിനോദ്, മനോജ് കുമാർ, ഗിരീഷ് കുമാർ, വിജേഷ്, ഫ്രാൻസിസ്, രതീഷ്, ജയകുമാർ, അഭിലാഷ് ശേഖർ എന്നീ സേനാംഗങ്ങളുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.
ചങ്ങനാശേരി നഗരസഭയ്ക്ക് സമീപം നിയന്ത്രണം തെറ്റി എത്തിയ വാൻ ഇടിച്ച് രണ്ട് വായോധികർക്ക് പരിക്ക്
