പൗരത്വ നിയമഭേദഗതി കേരളത്തിൽ നടപ്പിലാക്കിലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പൗരത്വ ഭേദഗതി നടപ്പിലാക്കാനുള്ള നീക്കം രാജ്യത്തെ അസ്വസ്ഥമാക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമാണ് കേന്ദ്രത്തിന്റെ നീക്കം. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിന്റേതാണ്. സംസ്ഥാനത്ത് എൻപിആർ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സർക്കാരാണ് കേരളത്തിലേത്. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് പലവട്ടം സർക്കാർ ആവർത്തിച്ചതാണ്. അതാണ് ഇപ്പോഴും അടിവരയിട്ടു പറയാനുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Related Posts
2500 വർഷം പഴക്കം, എടക്കലിൽ വീണ്ടും ശിലായുഗ സ്മാരകമായ പെട്ടിക്കല്ലറകൾ കണ്ടെത്തി; ഗവേഷണത്തിന് ഒരുങ്ങി പുരാവസ്തുവകുപ്പ്
കൽപ്പറ്റ : വയനാട് എടക്കൽ ഗുഹയുടെ പരിസരത്ത് നിന്ന് പ്രാചീന പെട്ടിക്കല്ലറകൾ കണ്ടെത്തി.ശിലായുഗ സംസ്കാര സ്മാരകമായ പെട്ടിക്കല്ലറകൾക്ക് 2500 വർഷം പഴക്കമാണ് കണക്കാക്കുന്നത്. കൂടുതൽ പെട്ടിക്കല്ലറകൾ കണ്ടെത്തിയ…
കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റിൽ
വയനാട് : വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ കലാഭവന്‍ സോബി ജോര്‍ജ് (56) അറസ്റ്റില്‍. കഴിഞ്ഞ ദിവസം കൊല്ലത്ത് വെച്ചാണ് ബത്തേരി പൊലീസ്…
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പഠിച്ച് വിവരങ്ങൾ പുറത്ത് വിടുമെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം : ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പഠിച്ച് വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്. വിലക്കപ്പെട്ട കാര്യങ്ങൾ ഒഴിവാക്കി ബാക്കിയുള്ളവ പുറത്തുവിടുന്നതിനോട് യോജിപ്പാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.…