ന്യൂഡൽഹി : രാജ്യത്തെ എല്ലാ നഗരങ്ങളിലും അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് സ്ഥാപിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ.
എന്നാൽ ഇത് സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകൾക്ക് വെല്ലുവിളിയാകുമെന്ന ആശങ്കകളും കേരളം ഉൾപ്പെടെ ഉയർത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം നാഷണൽ അർബൻ കോ ഓപ്പറേറ്റീവ് ഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എൻ.യു.സി.എഫ്.ഡി.സി) ഡൽഹിയിൽ ഉദ്ഘാടനം ചെയ്‌തിരുന്നു.
2021ൽ കേന്ദ്ര സർക്കാർ ആദ്യമായി സഹകരണ വകുപ്പ് രൂപീകരിക്കുകയും അമിത് ഷാ അതിന്റെ മന്ത്രിയാവുകയും ചെയ്തു.
ഗുജറാത്തിലെ സഹകരണ ബാങ്കുകളുടെ സംസ്ഥാന പ്രസിഡന്റും സഹകാർ ഭാരതി ദേശീയ പ്രസിഡന്റുമായ ജ്യോതീന്ദ്രമേത്തയാണ് എൻ.യു.സി.എഫ്.ഡി.സി ചെയർമാൻ.
ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായും അർബൻ സഹകരണ ബാങ്കിംഗ് മേഖലയുടെ നിയന്ത്രണ സ്ഥാപനമായും പ്രവർത്തിക്കാൻ എൻ.യു.സി.എഫ്.ഡി.സി ക്ക് റിസർവ് ബാങ്ക് അനുമതിയുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് അതിശക്തമായ എതിർപ്പുണ്ട്. കേന്ദ്രത്തെ അക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. കേരള ബാങ്കിന് ഭീഷണിയാകുമെന്നതാണ് സംസ്ഥാനത്തിന്റെ ആശങ്ക.
എല്ലാ നഗരങ്ങളിലേക്കും കേന്ദ്ര സഹകരണ ബാങ്കുകൾ; കേരള ബാങ്കിന് വെല്ലുവിളിയാ കുമെന്ന ആശങ്കയിൽ സംസ്ഥാന സർക്കാർ !!
