ഇടുക്കി : കട്ടപ്പന ഇരട്ടക്കൊലപാതകത്തിൽ പ്രതി നിതീഷിനെ കക്കാട്ടുകടയിലെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട വിജയനെ കക്കാട്ടുകടയിലെ വീട്ടിലെ മുറിയിൽ കുഴിച്ചിട്ടതായാണ് പ്രതി നിതീഷിന്റെ മൊഴി.
ഇതനുസരിച്ച് വീട്ടിലെ മുറിയിൽ തറ പൊളിച്ച് പൊലീസ് പരിശോധന നടത്തും. വിജയന്റെ മൃതദേഹം കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. വിജയനെ കൊലപ്പെടുത്താനുപയോഗിച്ച ചുറ്റിക പൊലീസ് വീട്ടിൽ നിന്നും കണ്ടെടുത്തു.
അതേസമയം, കേസില്‍ കൊല്ലപ്പെട്ട വിജയൻ്റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരെ പ്രതി ചേർത്തു.
നിതീഷാണ് കേസിലെ മുഖ്യ പ്രതി. മോഷണക്കേസിൻ്റെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിൻ്റെ ചുരുളഴിച്ചത്.
2023ൽ കക്കാട്ടുകടയിലെ വീട്ടിൽ വെച്ച് നിതീഷ് വിജയനെ കൊലപ്പെടുത്തി. ഇത് സുമയുടെയും വിഷ്ണുവിൻ്റെയും ഒത്താശയോടെയെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.