തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. മാര്‍ച്ച് 15 ന് വെള്ളിയാഴ്ചയാണ് മോദി വീണ്ടും കേരളത്തിലെത്തുന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പാലക്കാട്ട് നടക്കുന്ന റോഡ് ഷോയില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായിട്ടാണ് നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. ഫെബ്രുവരി 27 നാണ് പ്രധാനമന്ത്രി അവസാനമായി കേരളത്തിലെത്തിയത്. കെ സുരേന്ദ്രന്‍ നടത്തിയ കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മോദി തിരുവനന്തപുരത്ത് എത്തിയത്.
.
നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്; പാലക്കാട് റോഡ് ഷോ
