ഓട്ടോയില്‍ കടത്താൻ ശ്രമിച്ചത് 11.15 ലക്ഷം രൂപയുടെ കുഴല്‍പ്പണം; യുവാവ് കസ്റ്റഡിയിൽ


മലപ്പുറം : ആനമങ്ങാട് വാഹനപരിശോധനക്കിടെ കുഴൽപ്പണം പിടികൂടി പൊലീസ്. ഓട്ടോയില്‍ കടത്തുകയായിരുന്ന 11.15 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം വെസ്റ്റ് കോഡൂര്‍ സ്വദേശി തോരപ്പ അബ്ദുള്‍ വഹാബിനെ പൊലാസ് കസ്റ്റഡിയിലെടുത്തു.

രഹസ്യവിവരത്തെതുടര്‍ന്ന് പെരിന്തല്‍മണ്ണ SHO രാജീവും എസ്‌ഐ ഷിജോ സി തങ്കച്ചനും സംഘവും തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

KL-10-AG-3839 നമ്പർ ഓട്ടോറിക്ഷയില്‍ പ്ലാറ്റ്‌ഫോമില്‍ ചവിട്ടിക്ക് താഴെ കവറിലാണ് പണം സൂക്ഷിച്ചിരുന്നത്. കോഡൂർ നിന്നും തൂതയില്‍ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായിട്ടാണ് പണം കൊണ്ടുവന്നിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!