കഫേയിലുണ്ടായ സ്ഫോടനം; ഒരാൾ കസ്റ്റഡിയിൽ…

കുന്ദലഹള്ളി : രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ. ബെംഗളൂരു സ്വദേശിയാണ് കസ്റ്റഡിയിൽ ഉള്ളത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇയാളെ സെൻട്രൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു

കുന്ദലഹള്ളിയിലുള്ള രമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചിരുന്നു. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണെന്ന് സംശയിക്കുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു.

സ്ഫോടനത്തിൽ പരിക്കേറ്റ 9 പേർ ചികിത്സയിലാണ്. സ്ഫോടനത്തിന് മുമ്പ് ഒരാൾ ബാഗുമായി കഫേയിലെത്തുന്നത് ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഗ്യാസ് ലീക്ക് സംഭവിച്ചതല്ല എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആളുകൾ ചിതറി ഓടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. നല്ല ആൾത്തിരക്കുള്ള ഇടത്താണ് സ്ഫോടനം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!