തിരുവനന്തപുരം : ആറ്റിങ്ങൽ നഗരസഭയിൽ 2 ബിജെപി കൗൺസിലർമാർ രാജിവെച്ചു. നഗരസഭ വാർഡ് 22 ചെറുവള്ളിമുക്ക് കൗൺസിലർ സംഗീതാറാണി വി.പി, വാർഡ് 28 തോട്ടവാരം കൗൺസിലർ ഷീല എ.എസ് എന്നിവരാണ് നഗരസഭാ സെക്രട്ടറി അരുണിന് രാജിക്കത്ത് നൽകിയത്.
രാജിവെക്കുന്നതിന്റെ കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല. സിപിഎം ഭരണ സമിതിയിലുള്ള ആറ്റിങ്ങൽ നഗരസഭയിൽ ആകെ 31 വാർഡുകളിൽ ബിജെപിക്ക് ഏഴും കോൺഗ്രസ്സിന് 6 സീറ്റുമാണ് ഉണ്ടായിരുന്നത്.
അതിൽ ബിജെപിയിലെ രണ്ട് കൗൺസിലർമാർ രാജി വെയ്ക്കുന്നത്തോടെ ബിജെപിക്ക് 5 സീറ്റ് മാത്രമാകും. ഇതോടെ ബിജെപിയുടെ പ്രതിപക്ഷ സ്ഥാനത്തിനും മാറ്റമുണ്ടാകും.