ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ജീവനക്കാരൻ ചങ്ങനാശേരിയിൽ
വാഹനാപകടത്തിൽ മരിച്ചു. പാണ്ടനാട് കീഴ്‌വെൺമഴി ചെറുകാഞ്ഞിപ്പുഴ കൃഷ്ണായനത്തിൽ എൻ ഉണ്ണികൃഷ്ണൻ നായർ (46) ആണ് കാർ അപകടത്തിൽ മരിച്ചത്.
പാലക്കാട് ഉത്രാളിക്കാവ് ക്ഷേത്രത്തിലെ പുരം കണ്ട് മടങ്ങുന്ന വഴി ബുധനാഴ്ച്ച പുലർച്ചേ 4-മണിയോട് ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷനിലെ ഡിവൈഡറിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന മറ്റൊരു ജീവനക്കാരൻ ആണ് കാർ ഓടിച്ചിരുന്നത്. കാർ ഓടിച്ചയാൾ ഉറങ്ങിയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.
മുൻ സീറ്റിൽ ഉണ്ടായിരുന്ന ഉണ്ണികൃഷ്ണന് നെഞ്ചിനേറ്റ ഇടിയുടെ ആഘാതത്തിൽ ആണ് മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ സാരമായ പരിക്കുകളോടെ രക്ഷപെട്ടു. ഉണ്ണുകൃഷ്ണനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ -ലത (മുത്തൂറ്റ് ബാങ്ക്ജീവനക്കാരി) പന്തളം ചെരുംമ്പുളിക്കൽ കുടുംബാംഗം .
മക്കൾ -ഗൗതം കൃഷ്ണൻ, ഗഗൻ കൃഷ്ണൻ. സംസ്ക്കാരം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.
