അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒമ്പതാം വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മയെ കാണാതായി.
മുതുകുളം താനാത്ത് പറമ്പിൽ പടീറ്റേതിൽ പങ്കജാക്ഷി (78) നെ ആണ് ഇന്ന് ഉച്ചയ്ക്ക് പകൽ 12 മണി മുതൽ കാണാതായത്. കൂട്ടിരിപ്പുകാർ ഉണ്ടായിരുന്നെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ചാണ് ഇവർ പുറത്തിറങ്ങിയത്.
ആശുപത്രി അധികൃതരും, എയ്ഡ് പോസ്റ്റ് പൊലീസും രാത്രി വരെ തിരഞ്ഞെങ്കിലും ഇവരെ കണ്ടെത്താനായില്ല. ബന്ധുക്കൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. വെള്ള മുണ്ടും തോർത്തും, ചാണക പച്ച ബ്ലൗസും ആയിരുന്നു വേഷം